ഒമാനില്‍ പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വരെ വിലയുള്ള റിയല്‍ എസ്‌റ്റേറ്റ് സ്വന്തമാക്കാം

Update: 2022-03-09 14:49 GMT

മസ്‌കത്ത്: ഒമാനിലെ പ്രവാസി നിക്ഷേപകര്‍ക്ക് ഇനി മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ വില വരുന്ന കെട്ടിടവും ഭൂമിയും സ്വന്തമാക്കാം. ഭവന നഗര ആസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ ബിന്‍ സഈദ് അല്‍ സുഹൈല്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അഞ്ച് ലക്ഷം റിയാലിനും രണ്ടര ലക്ഷം റിയാലിനും ഇടയില്‍ വിലയുള്ള പാര്‍പ്പിട യൂനിറ്റുകള്‍ വാങ്ങുന്ന പ്രവാസികള്‍ക്ക് ഫസ്റ്റ് ക്ലാസ് റസിഡന്‍സ് കാര്‍ഡുകള്‍ ലഭിക്കും. രണ്ടര ലക്ഷം റിയാലിനു താഴെ വിലയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്ക് സെക്കന്‍ഡ് ക്ലാസ് റസിഡന്‍സ് കാര്‍ഡ് ആണ് ലഭിക്കുക.

Tags:    

Similar News