ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനത്തിനും മോപ്പ് അപ്പിനും സമയം ദീര്‍ഘിപ്പിച്ച് ആരോഗ്യ മന്ത്രാലയം
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇഎസ്‌ഐ ക്വാട്ടയിലും അഖിലേന്ത്യ ക്വാട്ടയിലും പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് തടസ്സം കൂടാതെ അഡ്മിഷന്‍ എടുക്കാന്‍ കഴിയും.
കൊച്ചി:ഒന്നാം വര്‍ഷ എംബിബിഎസ് പ്രവേശനത്തിനും മോപ്പ് അപ്പിനും സമയം ദീര്‍ഘിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇഎസ്‌ഐ ക്വാട്ടയിലും അഖിലേന്ത്യ ക്വാട്ടയിലും പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് തടസ്സം കൂടാതെ അഡ്മിഷന്‍ എടുക്കാന്‍ കഴിയും. കേരളത്തിലെ വിവിധ കോളജുകളില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട കോളജുകളില്‍ ഇഎസ്‌ഐ ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ടിസിയും സര്‍ട്ടിഫിക്കറ്റും ലഭിക്കുവാന്‍ തടസ്സമുണ്ടായിരുന്നു.
നിലവിലെ വ്യവസ്ഥകള്‍ പ്രകാരം സ്വകാര്യ കോളജുകളില്‍ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ടി സിയും ലഭിക്കുന്നതിന് നഷ്ടപരിഹാരം നല്‍കണമെന്നതിനാല്‍ അത് ഒഴിവാക്കുന്നതിന് കാലാവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ കത്ത് നല്‍കിയിരുന്നു.
കത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശന കാലാവധിക്കും മോപ് അപ്പിനും സമയം ദീര്‍ഘിപ്പിക്കണം എന്ന് 21/8/2019 നു ചേര്‍ന്ന ബോര്‍ഡ് ഓഫ് ഗവേണ്‍സ് യോഗം തീരുമാനിക്കുകയും കേന്ദ്ര ആരോഗ്യായ മന്ത്രാലയത്തിന് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. ശുപാര്‍ശ പ്രകാരം അടിയന്തര തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കു നിവേദനം നല്‍കുകയും ടെലിഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് കേന്ദ്ര മന്ത്രാലയം ഇതു സംബന്ധിച്ച് നടപടി സ്വീകരിച്ചത്.