അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

Update: 2019-09-24 13:19 GMT

കൊച്ചി: ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് ഡല്‍ഹി സ്വദേശിനിയായ വിയൊള റസ്‌തോഗി(20) കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.

വിയൊളയുടെ പുനര്‍ മൂല്യ നിര്‍ണയ ഫലം പുറത്ത് വന്നിരുന്നെന്നും മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമം ആവാം ആത്മഹത്യാ കാരണമെന്നും സഹപാഠികള്‍ പറഞ്ഞു. ഫലം പുറത്തു വന്നതു മുതല്‍ വിയൊള അസ്വസ്ഥയായിരുന്നെന്നും സഹപാഠികള്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 

Tags:    

Similar News