അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി; തീരുമാനം നിരാശാജനകമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
കുവൈത്ത്‌സിറ്റി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആഗസ്റ്റ് 31 വരെ നീട്ടിയ ഇന്ത്യന്‍ അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കുവൈറ്റിലെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വദേശത്തേക്ക് മടങ്ങാനുള്ള എല്ലാ അവസരവും നഷ്ടപ്പെട്ടിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍ രണ്ടാഴ്ചയില്‍ അധികമായി സര്‍വീസ് നടത്തുന്നില്ല.
ആഗസ്റ്റ് 1 മുതല്‍ തുടങ്ങാനിരിക്കുന്ന കൊമേഴ്‌സ്യല്‍ വിമനങ്ങള്‍ക്കും അനുമതി നിഷേധിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ തിരിച്ചെത്താനുള്ള എല്ലാ മാര്‍ഗവും അടഞ്ഞിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടവരും രോഗികളും വിസിറ്റ് വിസയില്‍ വന്നവരുമായ നിരവധി ആളുകള്‍ ഇപ്പോഴും വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പറ്റാതെ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു