വിദ്വേഷപ്രചാരണം: ബിജെപി എംഎല്‍എയുടെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് പൂട്ടി

Update: 2020-09-03 08:05 GMT

ന്യൂഡല്‍ഹി: ആഴ്ചകളായി സംഘപരിവാര്‍ ചായ്‌വിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഫെയ്‌സ്ബുക്ക് അപരവിദ്വേഷം പ്രചരിപ്പിച്ചതിന് ബിജെപി എംഎല്‍എയുടെ അക്കൗണ്ട് പൂട്ടി. ബിജെപി നേതാവും എംഎല്‍എയുമായ ടി രാജാ സിങ്ങിന്റെ എഫ്ബി, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് പൂട്ടിയത്. സാമൂഹികമാധ്യമങ്ങളിലൂടെ അപരവിദ്വേഷം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എഫ് ബി നയത്തിന് എതിരായിരുന്നു എംഎല്‍എയുടെ പോസ്റ്റ് എന്ന് ഫെയ്‌സ്ബുക്ക് വക്താവ് നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.

രാജ്യത്ത് 300 ദശലക്ഷം ഉപഭോക്താക്കളുള്ള ഫെയ്‌സ്ബുക്കിന് ഭരണകക്ഷിയോട് അനുകൂലമായ നിലപാടാണ് ഉള്ളതെന്ന് വാള്‍സ്്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബിജെപി എംഎല്‍എയായ രാജാ സിങ്ങിന്റെ പരമത വിദ്വേഷം പ്രസരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരേ നടപടിയെടുക്കാത്തതും റിപോര്‍ട്ട് തുറന്നുകാട്ടി.

റിപോര്‍ട്ട് പുറത്തുവന്നതോടെ പാര്‍ലമെന്റ് ഐടി കമ്മിറ്റി കമ്പനിയോട് സമിതിക്കു മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടു. ബിജെപി അനുകൂലമായി കമ്പനി ഇടപെടുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം കോണ്‍ഗ്രസ് അനുകൂലമായി ഇടപെടുന്നുവെന്ന് സമിതിയിലെ ബിജെപി പ്രതിനിധികളും ആരോപിച്ചു.  

Tags:    

Similar News