സ്വയംപരിക്കേല്‍പ്പിച്ച് കുറ്റം പോലിസിന്റെ തലയിലിട്ട് ബിജെപി എംഎല്‍എ; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലിസ്
തെലങ്കാനയില്‍ പോലിസ് അക്രമിച്ചെന്ന ബിജെ.പി എംഎല്‍എ ടി രാജാസിങ്ങിന്റെ ആരോപണം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പോലിസ് പുറത്തുവിട്ടത്.
ഹൈദരാബാദ്: സ്വയം പരിക്കേല്‍പ്പിച്ച് കുറ്റം പോലിസിന്റെ തലയിലിടാനുള്ള ബിജെപി എംഎല്‍എയുടെ ശ്രമം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലിസ് തകര്‍ത്തു. തെലങ്കാനയില്‍ പോലിസ് അക്രമിച്ചെന്ന ബിജെ.പി എംഎല്‍എ ടി രാജാസിങ്ങിന്റെ ആരോപണം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പോലിസ് പുറത്തുവിട്ടത്.
കല്ലുകൊണ്ട് രാജാസിങ് സ്വയം തലയ്ക്ക് അടിക്കുന്നതും പോലിസ് ഇയാളെ തടയാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹൈദരാബാദിലെ ജുമീറത് ബസാര്‍ വൗ ജങ്ഷനില്‍ സ്വാതന്ത്ര സമരസേനാനി റാണി അവന്തി ഭായ് ലോധിയുടെ പ്രതിമ അനധികൃതമായി എംഎല്‍എയും കൂട്ടരും സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന 10 അടി ഉയരമുള്ള പ്രതിമയ്ക്ക് പകരം 25 അടിയുള്ള പുതിയ പ്രതിമ ഉയര്‍ത്താനാണ് എംഎല്‍എ ശ്രമിച്ചത്. അനുമതിയില്ലാതെ എംഎല്‍എ പ്രതിമ മാറ്റാന്‍ ശ്രമിച്ചതോടെയാണ് പോലിസ് എത്തിയത്.
തങ്ങള്‍ എംഎല്‍എയെ അക്രമിക്കുകയോ ലാത്തിച്ചാര്‍ജ് നടത്തുകയോ ചെയ്തിട്ടില്ലെന്നും അയാള്‍ തങ്ങളോട് മോശമായി പെരുമാറുകയും പോലിസുകാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നും ഹൈദരാബാദ് ഡിസിപി പറഞ്ഞു.