മുംബൈ: പൂനെയിലെ ഗൂഗിള്‍ ഓഫിസില്‍ വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച ഗൂഗിളിന്റെ മുംബൈ ഓഫിസിലേക്ക് ഫോണ്‍ വിളിച്ചാണ് പൂനെ ഓഫിസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൂനെ ഓഫിസില്‍ ജാഗ്രതാ നിര്‍ദേശം നല്കി. പൂനെയിലെ മുന്‍ധ്വയിലെ ബഹുനില വാണിജ്യ കെട്ടിടത്തിന്റെ 11ാം നിലയിലുള്ള ഗൂഗിള്‍ ഓഫിസിലാണ് ബോംബ് വച്ചതായി സന്ദേശം ലഭിച്ചത്. അന്വേഷണത്തില്‍ ഫോണ്‍കോള്‍ വന്നത് ഹൈദരാബാദില്‍ നിന്നെന്ന് കണ്ടെത്തി. കൂടുതല്‍ പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. ഫോണ്‍ വിളിച്ചയാളെ മുംബൈയിലെ ബികെസി പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.