ബംഗളൂരൂ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; മലയാളി യുവതി അറസ്റ്റില്‍

Update: 2023-02-06 10:49 GMT

ബംഗളൂരൂ: ബംഗളൂരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മലയാളി യുവതി അറസ്റ്റിലായി. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനു (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോവാനെത്തിയതായിരുന്നു യുവതി.

എന്നാല്‍, സമയം വൈകിയതിനാല്‍ അകത്തുകയറാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെ വിമാനത്താവളത്തില്‍ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും ഇവര്‍ ആളുകളോട് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് ജവാന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവരെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News