ട്രെയിന്‍ ലഭിക്കാന്‍ വ്യാജ ബോംബ് ഭീഷണി; പഞ്ചാബ് സ്വദേശി ഷൊര്‍ണൂരില്‍ പിടിയില്‍
പാലക്കാട്: ട്രെയിന്‍ കിട്ടാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് സ്വദേശി ജയ്‌സിങ് റാത്തറാണ് ഷൊര്‍ണൂരില്‍ പിടിയിലായത്. എറണാകുളത്തു നിന്നും രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ കയറേണ്ടതായിരുന്നു ഇയാള്‍. എന്നാല്‍, ട്രെയിനില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ട്രെയിനില്‍ ബോംബുള്ളതായി റെയില്‍വേ സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചത്.
ഭീഷണിയെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു. ഈ സമയം ഇയാള്‍ ഷൊര്‍ണൂരിലെത്തുകയും രാജധാനിയില്‍ കയറുകയും ചെയ്തു. എന്നാല്‍, ഇതിനിടെ ഫോണ്‍ ചെയ്ത ആളുടെ വിശദാംശങ്ങള്‍ പോലിസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് ജയ്‌സിങ്ങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.