മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വ്യാജബോംബ് ഭീഷണി

Update: 2022-08-23 13:05 GMT

മുംബൈ: മുംബൈയില്‍ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അജ്ഞാതന്റെ വ്യാജബോംബ് ഭീഷണി. ബോംബ് നിര്‍വീര്യമാക്കണമെങ്കില്‍ 5 കോടി രൂപ നല്‍കണമെന്നും ഭീഷണിസന്ദേശത്തില്‍ ആവശ്യപ്പെട്ടതായി മുംബൈ പോലിസ് അറിയിച്ചു.

ഹോട്ടലിന്റെ നാല് വ്യത്യസ്ത ഭാഗങ്ങളില്‍ ബോംബുകള്‍ സഥാപിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെട്ടത്. 

'ഹോട്ടലില്‍ നാലിടത്ത് ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവ നിര്‍വീര്യമാക്കാന്‍ അഞ്ച് കോടി രൂപ വേണമെന്നും അജ്ഞാതന്‍ ഹോട്ടലിലേക്ക് വിളിച്ച് പറഞ്ഞു'- പോലിസ് അറിയിച്ചു.

മുംബൈയിലെ ലളിത് ഹോട്ടലിലാണ് തിങ്കളാഴ്ച വൈകീട്ട് അജ്ഞാത സന്ദേശം ലഭിച്ചത്. ഹോട്ടലിലേക്ക് ടെലഫോണ്‍വഴിയാണ് സന്ദേശം വന്നത്. ഹോട്ടല്‍അധികൃതര്‍ അത് പോലിസിന് കൈമാറി.

വിവിധ ഇടങ്ങളില്‍ പോലിസ് അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

അജ്ഞാതനെ പ്രതിയാക്കി ഐപിസി 385,336, 507 എന്നീ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു.

അംബര്‍നാഥ് റെയില്‍വേസ്റ്റേഷനില്‍ ബോംബുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന് വ്യാജസന്ദേശം നല്‍കിയ രണ്ട് പേരെ പോലിസ് കഴിഞ്ഞ ആഴ്ച കല്യാണില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

മാര്‍ച്ചില്‍ മുംബൈ സര്‍വകലാശാലയിലേക്ക് വ്യാജസന്ദേശം അയച്ച മറ്റൊരാളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News