കുടുംബ സംഗമങ്ങള്‍ പരസ്പര സ്‌നേഹം വര്‍ദ്ധിപ്പിക്കും: പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: കുടുംബ സംഗമങ്ങള്‍ വഴി പരസ്പര സ്‌നേഹം വര്‍ദ്ധിപ്പിക്കുമെന്ന് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് മാങ്കാവ് മട്രോണ ഓഡിറ്റോറിയത്തില്‍ നടന്ന നാഗത്താന്‍ കണ്ടി (എന്‍കെ) കുടുംബ സംഗമ ജനറല്‍ ബോഡി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധം ശിഥിലമായി കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ കുടുംബ സംഗമങ്ങള്‍ക്ക് പ്രസക്തിയേറെയാണെന്നും, കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കുവാന്‍ പരസ്പര വീട്ടു വീഴ്ച്ച ചെയ്യണമെന്നും തങ്ങള്‍ പറഞ്ഞു. കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കവിത അരുണ്‍ മുഖ്യാതിഥിയായി. അഡ്വ ബിവിഎം റാഫി ആശംസകള്‍ നേര്‍ന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. കുടുംബ ക്ലാസ്സ് സെഷന്‍ മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. പ്രമുഖ മോട്ടിവേഷനല്‍ സ്പീക്കര്‍ നവാസ് പാലേരി ക്ലാസ്സ് നയിച്ചു. ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കലാപരിപാടികള്‍ അരങ്ങേറി. ജനറല്‍ സെക്രട്ടറി എന്‍ കെ സാദിഖ് കൊണ്ടോട്ടി, എന്‍ കെ അഹമ്മദ് കോയ ബാവ കൊമ്മേരി , മൊയ്തീന്‍ കുറ്റികാട്ടൂര്‍ , സൈതലവി ബാവുട്ടി കൊമ്മേരി , അസീസ് പാറോപടി , മഠത്തില്‍ ബാവ, കബീര്‍ എന്‍ കെ, ഫൈസല്‍, എന്‍ കെ, ഖാദര്‍ എന്‍ കെ, ശഫീഖ് ബാവ, അബ്ദു ചേവരമ്പലം, എന്‍. കെ. സലീം, എന്‍ കെ അഷ്‌റഫ്, എന്‍ കെ മുസ്തഫ, എന്‍ കെ യൂസഫ് , എന്‍ കെ കുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി