ഫാനി ഒഡീഷ തീരത്തേക്ക്; സംസ്ഥാനത്ത് യെല്ലോ അലേര്‍ട്ട് പിന്‍വലിച്ചു

Update: 2019-04-30 13:31 GMT

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് ദിശമാറിയതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച യെല്ലെ അലര്‍ട്ട് പിന്‍വലിച്ചു. ഫാനി ചുഴലിക്കാറ്റ് അകന്നു പോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. ഫാനി ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി നേരത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും പിന്‍വലിച്ചു. കേരളത്തിലെ ഒരു ജില്ലയിലും ഇനി യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കില്ല. തിങ്കളാഴ്ച വൈകുന്നേരം ചെന്നൈയില്‍നിന്ന് 810 കിലോമീറ്റര്‍ തെക്കുകിഴക്കായിട്ടായിരുന്നു ഫാനിയുടെ നില. ഇടയ്ക്ക് ശക്തികുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ദിശമാറി ഒഡിഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്.

Similar News