വി എം കുട്ടിക്ക് ജന്‍മനാടിന്റെ വിട

Update: 2021-10-13 17:55 GMT

കൊണ്ടോട്ടി: വൈദ്യരുടെ പടപ്പാട്ടുകള്‍ക്ക് ഈണമിട്ട മണ്ണിന്റെ പേരും പെരുമയും വാനോളമുയര്‍ത്തിയ മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ വി എം കുട്ടിക്ക് ജന്‍മ നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രയപ്പ് നല്‍കി. നൂറ് കണക്കിന് പേരാണ് അനുഗ്രഹീത കലാകാരനെ അവസാന നോക്ക് കാണാന്‍ വസതിയായ പളിക്കല്‍ പെരിയമ്പലം ദാറുസല്ലാമിലും വൈദ്യര്‍ അക്കാദമി ഹാളിലുമെത്തിയത്. ഉച്ചയ്ക്ക് ഒന്നര മണിമുതല്‍ മൂന്നു മണിവരെയാണ് അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചത്. ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെ പുളിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


രാഷ്ട്രിയ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം പി അബ്ദുസമ്മദ് സമദാനി എം പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മലയാളം സര്‍വകലശാല വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ വിളയില്‍ ഫസീല, മുക്കം സാജിത, ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കാനേഷ് പൂനൂര്, ഫിറോസ് ബാബു, കെ വി അബുട്ടി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി




Tags:    

Similar News