കര്‍ഷക പ്രക്ഷോഭം: മഹാരാഷ്ട്രയില്‍ നിന്നും 3000 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
ഞങ്ങള്‍ 1300 കിലോമീറ്ററുകള്‍ താണ്ടിയാണ് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാന്‍ പോകുന്നത്. ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ നിന്നുളള കര്‍ഷകര്‍ പിന്തുണയുമായി ഡല്‍ഹിയിലേക്ക് പോകുന്നത്.' ധാവ്‌ലെ പറഞ്ഞു.
മുംബൈ: കര്‍ഷ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്. മഹാരാഷ്ട്രയിലെ മൂവായിരത്തോളം കര്‍ഷകര്‍ ഡിസംബര്‍ 21ന് തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. തിങ്കളാഴ്ച നാസിക്കില്‍ നിന്ന് റാലി ആരംഭിക്കുമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ മഹാരാഷ്ട്ര ഘടകം അറിയിച്ചു.
ടെമ്പോ, ട്രക്ക്, ബസ് കാര്‍ എന്നീ വാഹനങ്ങളിലായിരിക്കും കര്‍ഷകര്‍ യാത്ര തിരിക്കുക. വഴിയില്‍ പലയിടക്കം റാലികളും സഭകളും സ്വീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കാണ് ഞങ്ങള്‍ പോവുക.അവിടെ നിന്ന് രാജസ്ഥാനിലേക്കും അവിടെ നിന്ന് അതിര്‍ത്തിയിലേക്കും നീങ്ങും.' ആള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് അശോക് ധാവ്‌ലെ പറഞ്ഞു. 'ഇത് ഒരു ദേശീയ പോരാട്ടമാണ്. കര്‍ഷകര്‍ക്ക് പിന്തുണയുമായി ദൂരസ്ഥലങ്ങളില്‍ നിന്നും ഇതുവരെ ആരും എത്തിയിട്ടില്ല. ഞങ്ങള്‍ 1300 കിലോമീറ്ററുകള്‍ താണ്ടിയാണ് കര്‍ഷകര്‍ക്ക് പിന്തുണ നല്‍കാന്‍ പോകുന്നത്. ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍ നിന്നുളള കര്‍ഷകര്‍ പിന്തുണയുമായി ഡല്‍ഹിയിലേക്ക് പോകുന്നത്.' ധാവ്‌ലെ പറഞ്ഞു.