ജപ്തി ഭീഷണി; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു. മദ്യത്തില്‍ കീടനാശിനി കലര്‍ത്തി കഴിച്ചായിരുന്നു ആത്മഹത്യ.
കാര്‍ഷിക ആവശ്യത്തിനായി എടുത്ത 75,000 രൂപയുടെ വായ്പയ്ക്ക് ജപ്തി നോട്ടീസ് വന്നതോടെയാണ് ഔസേപ്പ് ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ മരോട്ടിച്ചാല്‍ ശാഖയില്‍ നിന്നുമാണ് ഔസേപ്പ് കാര്‍ഷിക വായ്പ എടുത്തത്. കൃഷിനാശം നേരിട്ടതോടെ വായ്പ തിരിച്ചെടുക്കാന്‍ സാധിച്ചില്ല. ബാങ്കില്‍ നിന്ന് നോട്ടിസ് വന്നതോടെ ഔസേപ്പ് മനോവിഷമത്തിലായി. വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് സമ്മതിച്ചില്ല എന്ന് വീട്ടുകാര്‍ പറയുന്നു. സ്വന്തം സ്ഥലത്തും വസ്തു പാട്ടത്തിനെടുത്തുമാണ് ഔസേപ്പ് കൃഷി നടത്തിയിരുന്നത്.