യോഗിക്ക് 2000 രൂപ മടക്കി നല്‍കി കര്‍ഷകന്‍; 'തന്നെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണം'

എന്നാല്‍ പ്രഹസനമായി 2000രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. തുടര്‍ന്നാണ് പണം മടക്കിനല്‍കാന്‍ യുവ കര്‍ഷകന്‍ തയ്യാറായത്. എനിക്ക് 35 ലക്ഷം രൂപയിലധികം കടമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്ക് എന്നെ സഹായിക്കാന്‍ ആവുന്നില്ല. കുറഞ്ഞപക്ഷം ആത്മഹത്യ ചെയ്യാനെങ്കിലും എന്നെ അനുവദിക്കണം' പ്രദീപ് പറയുന്നു.

Update: 2019-03-18 15:43 GMT

ലഖ്‌നൗ: വിള നഷ്ടത്തിനൊപ്പം സര്‍ക്കാരിന്റെ പരിഹാസവും താങ്ങാവുന്നതിനപ്പുറമായതോടെ വിത്യസ്ത പ്രതിഷേധവുമായി കര്‍ഷകന്‍. ആഗ്രയില്‍ നിന്നുള്ള പ്രദീപ് ശര്‍മയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ ലഭിച്ച ആദ്യ ഗഡുവായ 2000 രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മടക്കി നല്‍കി പ്രതിഷേധിച്ചത്. 39കാരന്‍ പ്രദീപ് ശര്‍മ്മയാണ് തുക മടക്കി നല്‍കിയതിനോടൊപ്പം തന്നെ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് പ്രകാരം കൃഷി മുഖാന്തിരം 35ലക്ഷം രൂപയിലധികം കടം വന്ന പ്രദീപ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സര്‍ക്കാര്‍ സഹായങ്ങള്‍ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ പ്രഹസനമായി 2000രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. തുടര്‍ന്നാണ് പണം മടക്കിനല്‍കാന്‍ യുവ കര്‍ഷകന്‍ തയ്യാറായത്. എനിക്ക് 35 ലക്ഷം രൂപയിലധികം കടമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്ക് എന്നെ സഹായിക്കാന്‍ ആവുന്നില്ല. കുറഞ്ഞപക്ഷം ആത്മഹത്യ ചെയ്യാനെങ്കിലും എന്നെ അനുവദിക്കണം' പ്രദീപ് പറയുന്നു. തങ്ങള്‍ ഓരോ ദിവസവും കഴിഞ്ഞു കൂടാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും തനിക്ക് ഉണ്ടായ വിള നഷ്ടത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും താന്‍ അപേക്ഷ നല്‍കിയെന്നും എന്നാല്‍ ഒന്നിന് പോലും മറുപടി വന്നട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഞാന്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധ മോഹന്‍ സിംഗിനെ കാണാനായി ഡല്‍ഹിക്ക് പോയെങ്കിലും വെറും കയ്യോടെ മടങ്ങേണ്ടി വന്നുവെന്നും പ്രദീപ് ശര്‍മ്മ പറഞ്ഞു.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് 2016ല്‍ തനിക്ക് കൃഷി നാശമുണ്ടായി എന്നും തന്റെ അച്ഛന്‍ 2017ല്‍ കാന്‍സര്‍ പിടിപെട്ട് മരിക്കുമ്പോള്‍ അദ്ദേഹത്തിന് വേണ്ട മതിയായ ചികില്‍സ നല്‍കാന്‍ പോലും തനിക്കായില്ലെന്നും പ്രദീപ് ശര്‍മ്മ പറഞ്ഞു. ഇപ്പോള്‍ എനിക്ക് 2000 രൂപ ലഭിച്ചിരിക്കുകയാണ്. അത് ഞാന്‍ മുഖ്യമന്ത്രിക്ക് തന്നെ നല്‍കുകയാണ്.

അതേസമയം, ധാരാളം ആളുകള്‍ ഇത്തരത്തില്‍ കൃഷി നാശമുണ്ടായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് ആഗ്രയിലെ കൃഷി സംഘത്തിന്റെ തലവന്‍ ശ്യാംസിങ് പറഞ്ഞു. രാജ്യത്തിന്റെ മൊത്തം ഉരുളകിഴങ്ങ് ഉല്‍പ്പാദനത്തിന്റെ 40 ശതമാനവും ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയില്‍ നിന്നാണ്. 72000 ഹെക്ടേഴ്‌സ് സ്ഥലത്ത് കൃഷിയുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങിന് മതിയായ വിള ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലരും ബാങ്ക് വായ്പകള്‍ അടക്കം എടുത്താണ് കൃഷി നടത്തുന്നതെന്നും നഷ്ടം വന്നാല്‍ അത് താങ്ങാന്‍ സാധിക്കുന്നതിലുമപ്പുറമാണെന്നും ഉരുളകിഴങ്ങ് ഉല്‍പ്പാദന സംഘം ജനറല്‍ സെക്രട്ടറി മുഹമ്മദ് ആമിര്‍ പറഞ്ഞു.


Tags:    

Similar News