കര്‍ഷക സമരം: സിഡ്‌നിയില്‍ സിഖുകാര്‍ക്കെതിരേ ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം

Update: 2021-03-04 10:15 GMT

സിഡ്‌നി: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പേരില്‍ സിഖ് മതസ്ഥര്‍ക്കെതിരേ ഹിന്ദുത്വര്‍ ആക്രമണം നടത്തിയതായി പരാതി. ഞായറാഴ്ചയാണ് ഒരു കൂട്ടം സിഖുകാരെ കാര്‍യാത്രക്കിടയില്‍ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.

സിഖ് സമൂഹവും ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലികളുമായുളള സംഘര്‍ഷം ഓസ്‌ട്രേലിയില്‍ മൂര്‍ച്ഛിച്ചുവരുന്നതായി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നിരവധി പ്രതിഷേധപരിപാടികള്‍ ഓസ്‌ട്രേലിയയില്‍ നടന്നിരുന്നു.

ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കൂട്ടം ഏതാനും സിഖ് മതസ്ഥരെ ആക്രമിക്കുന്ന സിസിടിവി ഫൂട്ടേജ് പോലിസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണം നടക്കുന്ന സമയത്ത് സിഖുകാര്‍ കാറില്‍ ഇരിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഹിന്ദുത്വരാണെന്നാണ് സംശയം.

അതേസമയം ആക്രമണത്തില്‍ കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്നിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല.

ഏതാനും അക്രമികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടി വരുന്ന സിഖുകാരുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

സിഖ് മതസ്ഥര്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിക്കുന്നതില്‍ പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയിലാണ്. 






Tags:    

Similar News