കര്‍ഷക സമരം: ഹരിയാനയിലെ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം

Update: 2021-01-29 19:39 GMT

ഛണ്ഡീഗഢ്: കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ എല്ലാ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ്, ഡോങ്കിള്‍ സര്‍വീസുകളും റദ്ദാക്കി. സംസ്ഥാനത്തെ 14 ജില്ലകളില്‍ ജനുവരി 30 വരെയാണ് നിരോധനം നിലനില്‍ക്കുക.

സോനിപേട്ട്, പല്‍വാല്‍, ഝജ്ജിയാര്‍ എന്നിവിടങ്ങളിലെ നിരോധനം മാറ്റമില്ലാതെ തുടരും. നേരത്തെ വോയ്‌സ് കോളുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ല.

അംബാല, യമുനനഗര്‍, കുരുക്ഷേത്ര, കര്‍ണല്‍, ഖെയ്ത്താള്‍, പാനിപേട്ട്, ഹിസ്ജാര്‍, റോഹ്താക്ക്, ഭീവാനി, ചര്‍ക്കി ദാദ്രി തുടങ്ങിയ ജില്ലകളിലാണ് നിരോധനം ബാധകമാക്കുക.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Tags:    

Similar News