ഭുവനേശ്വര്‍: കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒഡീഷ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നു. കര്‍ഷകരുമായി ചേര്‍ന്നു നിന്ന് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമം തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. താങ്ങുവില എല്ലാ വിളവുകള്‍ക്കും ബാധകമാക്കണമെന്നാണ് സ്വാമിനാഥന്‍ കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നത്. അതുവഴി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.
സര്‍ക്കാരിന്റെ എല്ലാ നയങ്ങളും പുതിയ കാര്‍ഷിക നയം 2020ത്തിലെ സമൃതിയും കാര്‍ഷിക മേഖലയുടെ വികാസം ഉറപ്പുവരുത്താന്‍ ലക്ഷ്യം വയ്ക്കുന്നവയാണ്. താങ്ങുവിലക്ക് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. മറ്റ് മേഖലയിലെ വികാസത്തിനൊപ്പം കാര്‍ഷികമേഖലയും വികസിക്കണം. പ്രതിസന്ധി പരിഹരിക്കാന്‍ അത് അത്യാവശ്യമാണ്- കുറിപ്പില്‍ പറയുന്നു.
സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ഒഡീഷ നിയമസഭയില്‍ 2017ലും 2018ലും പ്രമേയം പാസ്സാക്കിയിട്ടുണ്ട്. താങ്ങുവില ആകെ ചെലവിന്റെ അമ്പത് ശതമാനത്തില്‍ കൂടുതലാവണമന്നാണ് സ്വാമിനാഥന്‍ റിപോര്‍ട്ടില്‍ പറയുന്നത്.