തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ അമ്മാടത്തിനടുത്ത് വെങ്ങിണിശ്ശേരിയില്‍ പിതാവ് മകളെ വെട്ടിക്കൊന്നു. സുരേഷ് എന്നയാളാണ് മകള്‍ സുധയെ(18) കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.
കൊലപാതകത്തിനുശേഷം ഇയാള്‍ സ്വശരീരത്തില്‍ മുറിവുകളുണ്ടാക്കിയിരുന്നു.
സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.