സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന്‍ ജാഗ്രതാസമിതി; പ്രഖ്യാപനവുമായി ഫെഫ്ക

Update: 2025-03-26 09:35 GMT
സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന്‍ ജാഗ്രതാസമിതി; പ്രഖ്യാപനവുമായി ഫെഫ്ക

കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന്‍ ഏഴംഗസമിതിയെ നിയോഗിക്കുമെന്ന് ഫെഫ്ക. ഇതിനായി സിനിമാ ലൊക്കേഷനുകളില്‍ ജാഗ്രതാസമിതിയെ നിയോഗിക്കുമെന്നും സംഘടന അറിയിച്ചു. സിനിമ മേഖലയെ ലഹരി മുക്തമാക്കുകയാണ് ലക്ഷ്യം.

ഫെഫ്ക ജനറല്‍സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്. കൊച്ചി സിറ്റി എക്സൈസ് കമ്മിഷണറുടെ സാന്നിധ്യത്തിലാണ് ജാഗ്രതസമിതി രൂപവത്കരണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

ഓരോ സിനിമാ സെറ്റുകളിലും ഒരോ ജാഗ്രതാസമിതികള്‍ വീതം ഉണ്ടാവും. ജാഗ്രതാസമിതി രുപീകരിക്കുമ്പോള്‍ അതത് സിനിമയുടെ സംവിധായകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാകണം.

Tags:    

Similar News