കൊച്ചി: 'അമ്മ'യ്ക്കു പിന്നാലെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ 'ഫെഫ്ക'യിലും രാജി. സംവിധായകന്‍ ആഷിക് അബു പ്രാഥമിക അംഗത്വം രാജിവച്ചു. നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചാണ് ആഷിക് അബുവിന്റെ രാജി. ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരേ രൂക്ഷ വിമര്‍ശനവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. കാപട്യം നിറഞ്ഞവരാണ് 'ഫെഫ്ക'യുടെ നേതൃത്വത്തിലുള്ളതെന്നും വേട്ടക്കാര്‍ക്കൊപ്പമാണ് ഈ സംഘങ്ങള്‍ എന്ന് തെളിയിക്കുന്നുവെന്നും ആഷിക് അബു ആരോപിച്ചു. അതേസമയം, ആഷിഖ് അബുവിന്റെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഫെഫ്ക അറിയിച്ചു.