ഇന്ധന വിലവര്‍ധന: എസ്ഡിപിഐ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി
റോഡില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു
തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചു എസ്ഡിപിഐ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിആര്‍ സിയാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുമ്പോഴും രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുകയാണെന്ന് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത പിആര്‍ സിയാദ് പറഞ്ഞു.
പെട്രോള്‍ വില ലിറ്ററിന് നൂറിനോടടുക്കുന്നു. ഡീസല്‍ വിലയും അടിക്കടി വര്‍ധിപ്പിക്കുന്നു. പാചക വാതക വില ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൊവിഡിന്റെ മറവില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നു. സബ്‌സിഡി സിലിണ്ടറിന് 850 രൂപയും ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജും നല്‍കണം. ഇന്ധന വിലവര്‍ധന മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ഉപാദ്ധ്യക്ഷന്‍ വേലിശ്ശേരി അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ഖജാന്‍ജി ജലീല്‍ കരമന, നേതാക്കളായ സുമയ്യ റഹീം, സീനത്ത് ഷാജി, സബീന ലുഖ്മാന്‍, മഹ്ശൂഖ് വള്ളക്കടവ്, സാദിഖ് കാച്ചാണി, സജീവ് പൂന്തുറ, റിയാസ് പൂവാര്‍, ഹാഷിം പാച്ചല്ലൂര്‍, ഷാഫി കാച്ചാണി എന്നിവര്‍ സംബന്ധിച്ചു.
പാളയത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച ഏജീസ് ഓഫിസിന് മുന്നില്‍ സമാപിച്ചു. സെക്രട്ടേറിയറ്റിന് മുന്‍പിലെ റോഡില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചും എസ്ഡിപിഐ പ്രതിഷേധിച്ചു.