'ഇപ്പോഴത്തെ സാഹചര്യത്തെ അഡ്രസ് ചെയ്യുന്ന ബജറ്റ്, കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ചത് സമ്പൂര്‍ണ ബജറ്റ്' ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

Update: 2021-06-04 03:22 GMT

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തെ അഡ്രസ് ചെയ്യുന്നതായിരിക്കും ബജറ്റും മുന്‍ മന്ത്രി ധനമന്ത്രി ജനുവരിയില്‍ അവതരിപ്പിച്ചത് സമ്പൂര്‍ണ ബജറ്റെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍. പുതിയ ബഡ്ജറ്റിനെകുറിച്ച് കൃത്യമായ സൂചനയാണ് ധനമന്ത്രി മാധ്യമങ്ങളോട് പങ്ക് വെച്ചത്. പോസിറ്റീവായ ബഡജറ്റായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബ്ജറ്റ് അല്‍പസമയത്തിനകം പ്രഖ്യാപിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രാവിലെ ഒന്‍പതിന് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കും. വികസന ബഡ്ജറ്റായിരിക്കുമെന്ന് ധനമന്ത്രി സൂചന നല്‍കിക്കഴിഞ്ഞു. പ്രിന്റിങ് ഡയറക്ടറില്‍ നിന്ന് രാവിലെ ബജ്ഡറ്റിന്റെ പകര്‍പ്പ് കൈപ്പറ്റി ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചു.

അതിദാരിദ്ര്യം ലഘൂകരിക്കല്‍, കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട പാക്കേജ്, സ്മാര്‍ട്ട കിച്ചണ്‍, തീരദേശ വികസനം എന്നിവയെക്കുറിച്ച് പുതിയ ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.

Tags:    

Similar News