എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം: ഇപ്പോള്‍ അപേക്ഷിക്കാം

Update: 2021-09-18 12:22 GMT

പാലക്കാട്: 2020- 21 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ആദ്യതവണ എഴുതി വിജയിച്ച അട്ടപ്പാടി ബ്ലോക്ക് പരിധിയിലുള്ള അഗളി, ഷോളയൂര്‍, പുതൂര്‍ ഗ്രാമപഞ്ചായത്തുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. എസ് എസ് എല്‍ സി പരീക്ഷയില്‍ പരമാവധി നാല് ബി ഗ്രേഡും അതിനു മുകളിലും, പ്ലസ് ടു പരീക്ഷയില്‍ പരമാവധി രണ്ട് ബി ഗ്രേഡും അതിനു മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. 

താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, ഊര്, ജാതി എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അട്ടപ്പാടി ഐടിഡിപി ഓഫിസിലോ അഗളി, പുതൂര്‍, ഷോളയൂര്‍ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ സെപ്റ്റംബര്‍ 20 നകം നല്‍കണം. ഫോണ്‍- 04924 254382. 

Tags:    

Similar News