മാള: ചാലക്കുടി ദേശീയപാതയില്‍ യാത്രക്കാരെ ആക്രമിച്ച് തട്ടിയെടുത്തശേഷം അഷ്ടമിച്ചിറ കോള്ക്കുന്നില് ഉപേക്ഷിച്ച കാറില്‍ നിന്നുള്ള വിരലടയാളങ്ങള്‍ ശേഖരിച്ചു. കാറില്‍ നിന്ന് നാലുപേരുടെ വിരലടയാളങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്.
പ്രതികള്‍ കാറില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിനാല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിരലടയാള പരിശോധകനായ പി എല്‍ അഭിലാഷിന്റെ നേതൃത്വത്തിലാണ് തെളിവുകള്‍ ശേഖരിച്ചത്. സീറ്റുകളുടെ പിന്‍ഭാഗത്തെ കവര്‍ കുത്തിപ്പൊളിച്ച് പണത്തിനായി പരിശോധന നടത്തിയ ശേഷമാണ് കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം കാര്‍ ചാലക്കുടി പോലിസ് കസ്റ്റഡിയിലെടുത്തു.