ഇറാഖിലെ കൊറോണ ആശുപത്രിയില്‍ തീപിടിത്തം; 54 പേര്‍ മരിച്ചു

Update: 2021-07-13 01:16 GMT

ബാഗ്ദാദ്: ഇറാഖിലെ നസറിയയിലെ ആശുപത്രിയില്‍ കൊറോണ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ 54 പേര്‍ മരിച്ചതായി തെക്കന്‍ പ്രവിശ്യയായ ധി ഖറിലെ ആരോഗ്യ വിഭാഗം റിപോര്‍ട്ട് ചെയ്തു.

നഗരത്തിലെ ഇമാം ഹുസൈന്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടര്‍ന്നത്.

ഏതാനും പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സ്പുട്‌നിക് റിപോര്‍ട്ട് ചെയ്തിരുന്നു. പൂര്‍ണവിവിരങ്ങള്‍ ലഭ്യമല്ല. 

Tags:    

Similar News