തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം; ആളപായമില്ല

Update: 2021-05-20 04:54 GMT

തിരുവനന്തപുരം: കിഴക്കോകോട്ട എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ ആളപായമില്ല. എന്നാല്‍ പുക നിറയുന്നതിനാല്‍ രോഗികളെ ആശുപത്രിയില്‍ നിന്ന് നീക്കുന്നു. കാന്റീനോട് ചേര്‍ന്ന ഭാഗത്തെ വാര്‍ഡുകളിലെ രോഗികളെയണ് ആശുപത്രിയില്‍ നിന്നു മാറ്റുന്നത്. എസ്.പി ഫോര്‍ട്ട് ആശുപത്രിയുടെ തന്നെ മറ്റൊരു ബ്രാഞ്ചിലേക്കാണ് രോഗികളെ മാറ്റിയത്. പുക നിറയുന്നതിനാലാണ് ഗുരുതരാവസ്തയിലുള്ള രോഗികളെ മാറ്റിയത്. അഗ്നിശമന സേന ഉള്‍്‌പ്പെടെ ആശുപത്രിയിലെത്തി തീ കെടുത്തുന്നുണ്ട്. കാന്റീന്‍ അടു്പ്പില്‍ നിന്നാണ് തീ പടര്‍ന്നത്.


Tags:    

Similar News