ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വന്‍ തീപിടിത്തം;നിരവധി കടകള്‍ കത്തിനശിച്ചു

Update: 2022-01-06 03:53 GMT
ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വന്‍ തീപിടിത്തം;നിരവധി കടകള്‍ കത്തിനശിച്ചു

ഡല്‍ഹി: ചാന്ദ്‌നി ചൗക്കില്‍ വന്‍ തീപിടിത്തം.ഇന്ന് പുലര്‍ച്ചേയാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാന്‍ 12 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി.

ചെങ്കോട്ടയ്ക്ക് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്. ചെറിയ കടകളുടെ ഒരു നിര മുഴുവന്‍ കത്തി നശിച്ചു.അഗ്നിശമന സേനാംഗങ്ങളും,പ്രദേശവാസികളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

തീ നിയന്ത്രണ വിധേയമായതായി ഡല്‍ഹി ഫയര്‍ സര്‍വിസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.അന്വേഷണം പുരോഗമിക്കുകയാണെന്നും അതുല്‍ ഗാര്‍ഗ് അറിയിച്ചു.

Tags:    

Similar News