![43കാരന്‍ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ 43കാരന്‍ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍](https://www.thejasnews.com/h-upload/2025/01/17/1500x900_227663-asgv.jpg)
പാലക്കാട്: മലമ്പുഴയില്‍ 43കാരന്‍ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍. നാലാം വാര്‍ഡില്‍ മനക്കല്‍ക്കാട് പവിത്രം വീട്ടില്‍ പ്രസാദിനെയാണ് രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് വെള്ളമൊഴിച്ച് തീ കെടുത്തിയത്. പിന്നാലെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അരക്ക് താഴെ തളര്‍ന്നയാളാണ് പ്രസാദ.് ബന്ധുക്കള്‍ വീടിനു പുറത്തു പോയപ്പോഴാണ് സംഭവം. മൃതദേഹം പൂര്‍ണമായും കത്തികരിഞ്ഞ നിലയിലാണ്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.