ഡല്‍ഹി ആശുപത്രിയില്‍ തീപിടിത്തം;രോഗി മരിച്ചു

Update: 2022-06-11 03:55 GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രോഗി മരിച്ചു.ഡല്‍ഹിയിലെ രോഹിണി ബ്രഹ്മ ശക്തി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു.ഒമ്പതോളം അഗ്‌നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.വെന്റിലേറ്ററിലുണ്ടായിരുന്ന ഒരു രോഗി ഒഴികെ എല്ലാ രോഗികളും സുരക്ഷിതമായി രക്ഷപ്പെട്ടതായി ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരുന്നതായി അധികൃതര്‍ അറിച്ചു.

Tags:    

Similar News