മുംബൈ:മുംബൈയിലെ അന്ധേരിയില്‍ സിനിമ സെറ്റില്‍ വന്‍ തീപിടിത്തം.അപകടത്തില്‍ ഒരാള്‍ മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് തീ പിടുത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ എട്ട് യൂനിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി 10.30 ഓടെയാണ് തീ പൂര്‍ണമായി അണക്കാനായത്. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
അന്ധേരി സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു ഷൂട്ടിങ് നടക്കുന്നത്.അപകടസമയത്ത് താരങ്ങള്‍ സെറ്റിലുണ്ടായിരുന്നില്ല.