ആക്രി ഗോഡൗണില്‍ തീപ്പിടുത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുള്ള തീപ്പൊരി; തീ നിയന്ത്രണവിധേയം
തിരുവനന്തപുരം: കരമനയിലെ ആക്രി ഗോഡൗണിലെ തീപ്പിടുത്തത്തിന് കാരണം വൈദ്യുതി ലൈനില്‍ നിന്നുള്ള തീപ്പൊരിയെന്ന് ഗോഡൗണ്‍ ഉടമ. 12 മണിക്ക് തുടങ്ങിയ തീപ്പിടുത്തം ഏതാണ്ട് നിയന്ത്രണവിധേയമായി. അതേസമയം, കരമന പിആര്‍എസ് ആശുപത്രിക്ക് സമീപത്തെ ആക്രി ഗോഡൗണില്‍ തീപ്പിടുത്തം കെടുത്താന്‍ പോലിസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു.
അതേസമയം, വൈദ്യുതി ലൈനിലുണ്ടായ സ്പാര്‍ക്കില്‍ തീപ്പൊരി ഗോഡൗലിലേക്ക് പതിച്ചാണ് തീപ്പിടുത്തമുണ്ടായതെന്നാണ് ഗോഡൗണ്‍ ഉടമ പറയുന്നത്. തീ ഏതാണ്ട് നിയന്ത്രണ വിധേയമാണ്. തൊട്ടടുത്ത വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ അഗ്നി ശമന സേന ശ്രമിക്കുന്നു.
എന്നാല്‍, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സ്ഥലത്തെത്തിയ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
പ്രദേശത്ത് വന്‍ പുക നിറഞ്ഞിരിക്കുകയാണ്. തൊട്ടടുത്ത മരങ്ങളിലേക്കും തീപടര്‍ന്നു. ശക്തമായ കാറ്റും തീ പടരുന്നതിന് ഇടയാക്കി. വൈദ്യുതി ലൈനുകളിലും കത്തിയമര്‍ന്നു. നാലു ഫയര്‍ഫോര്‍സ് യൂനിറ്റും പോലിസ് പീരങ്കിയുമാണ് ഇപ്പോഴുളളത്.
സമീപത്ത് ധാരാളം വീടുകളും കടകളുമുണ്ട്്. ആക്രിക്കട ഗോഡൗണിലെ ടയറുകള്‍, കുപ്പികള്‍ എന്നിവയിലാണ് ആദ്യം തീപ്പിടത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. സമീപത്ത് ധാരാളം വീടുകളുണ്ട്.
ആദ്യം ചെറിയ ഫയര്‍ ഫോഴ്‌സ് സംഘം എത്തിയെങ്കിലും പെട്ടന്ന് വെള്ളം തീര്‍ന്നു. പിന്നീട് കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് കൂടുതല്‍ ഫയര്‍ഫേഴ്‌സ് സംഘം എത്തിയത്. സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ പോലിസ് ഒഴിപ്പിക്കുകയാണ്.