യുഎഇ ബഹിരാകാശത്തേക്ക് വനിതയെ അയക്കുന്നു

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അറബ് സ്ത്രീ എന്ന ചരിത്ര നേട്ടമാണ് നൂറയെ കാത്തിരിക്കുന്നത്.

Update: 2021-04-10 17:22 GMT

ദുബയ്: യുഎഇ വീണ്ടും ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നു. ഇത്തവണ വനിത അടക്കം രണ്ടുപേരെയാണ് അയക്കുന്നത്. ദുബയ് ഭരണാധികാരിയും,യുഎഇ പ്രധാനമന്ത്രിയും, യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും ഇവരുടെ പേരുകള്‍ പ്രഖ്യാപിച്ചു. നൂറ അല്‍ മാത്രോഷിയാണ് യുഎഇ ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യത്തെ വനിത. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ അറബ് സ്ത്രീ എന്ന ചരിത്ര നേട്ടമാണ് നൂറയെ കാത്തിരിക്കുന്നത്. നൂറയ്‌ക്കൊപ്പം മുഹമ്മദ് അല്‍ മുല്ലയും ബഹിരാകാശത്തേക്ക് യുഎഇ ദൗത്യത്തിന്റെ ഭാഗമാകും. ദുബയിലെ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷനില്‍ എന്‍ജിനീയറായി സേവനം അനുഷ്ഠിക്കുകയാണ് നൂറ അല്‍ മാത്രോഷി. മുഹമ്മദ് അല്‍ മുല്ല ദുബായ് പൊലീസില്‍ പൈലറ്റായും പൊലീസ് ട്രെയിനിങ് ഡിവിഷനില്‍ തലവനായും സേവനമനുഷ്ഠിക്കുന്നു.


യുഎഇ യില്‍ നിന്നുള്ള 4,000 അപേക്ഷകള്‍ പരിഗണിച്ചാണ് ഈ രണ്ടു പേരെയും തിരഞ്ഞെടുത്തത്. ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ പരിശീലനത്തിലാണ്. 2019 ലാണ് ഹാസ അല്‍ മന്‍സൂരി യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായത്.




Tags:    

Similar News