വിശാഖപ്പട്ടണത്തുനിന്ന് മഹാരാഷ്ട്രയിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് പുറപ്പെട്ടു; ദ്യശ്യങ്ങളുമായി റെയില്‍വേ മന്ത്രിയുടെ ട്വീറ്റ്

Update: 2021-04-23 06:10 GMT

മുംബൈ: മഹാരാഷ്ട്രയിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് വിശാഖപ്പട്ടണത്തുനിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയുടെ രാഷ്ട്രീയ എസ്പാത് നിഗം ഫെസിലിറ്റിയില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ പുറത്തുവരുന്ന ചിത്രം പങ്കുവച്ചുകൊണ്ട് റയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മഹാരാഷ്ട്രയില്‍ നിന്ന് 7 ഒഴിഞ്ഞ ഓക്‌സിജന്‍ ടാങ്കറുകള്‍ വിശാഖപ്പട്ടണത്തെത്തിയിരുന്നു. രാവില മുതല്‍ അവയില്‍ ഓക്‌സിജന്‍ നിറക്കാന്‍ ആരംഭിച്ചു. ഓരോ ടാങ്കറിലും 15 ടണ്‍ ദ്രവ ഓക്‌സിജന്‍ നിറക്കാനാവും.

രാജ്യത്തെ സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ഓക്‌സിജന്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ട്രയിനാണ് ഓക്‌സിജന്‍ എക്‌സ്പ്രസ്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഓക്‌സിജന്‍ ആവശ്യകതയും വര്‍ധിച്ചു. എന്നാല്‍ പല ആശുപത്രികള്‍ക്കും ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കുന്നില്ല. ചില സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നുവെന്ന പരാതിയും വ്യാപകമാണ്. ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് പല ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കത്താണ്. ചില ആശുപത്രികള്‍ അടച്ചുകഴിഞ്ഞു.

Tags:    

Similar News