മൂന്നാമത്തെ ഓക്‌സിജന്‍ എക്‌സ്പ്രസ് ഞായറാഴ്ച മഹാരാഷ്ട്രയിലെത്തും

Update: 2021-04-25 10:09 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിക്കുകയും മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത ഇല്ലാതാവുകയുംചെയ്യുന്ന സാഹചര്യത്തില്‍ മൂന്ന് ഓക്‌സിജന്‍ ടാങ്കറുകളുമായുള്ള ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രയിന്‍ ഇന്ന് മഹാരാഷ്ട്രയിലെത്തും. ഓരോ ടാങ്കറിലും 14 ടണ്‍ ഓക്‌സിജനാണ് ഉള്ളത്. ഗുജറാത്തിലെ ഹാപയില്‍ നിന്ന് മഹാരാഷ്ട്രയിലെ കലംബോളിയിലേക്കാണ് ട്രയിന്‍ വരുന്നത്. ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്നാണ് ഓക്‌സിജന്‍ കൊണ്ടുവരുന്നത്.

നാലാമത്തെ ഓക്‌സിജന്‍ എക്‌സ്പ്രസ് ലഖ്‌നോവില്‍ നിന്നാണ് കൊണ്ടുവരിക. അതും ഇന്നുതന്നെ പുറപ്പെടും.

ദ്രവ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രയിന്‍ ഓടിക്കാന്‍ തീരുമാനിച്ചത്.

ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് വിശാഖപ്പട്ടണത്തുനിന്നാണ് പുറപ്പെട്ടത്. അത് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെള്ളിയാഴ്ച എത്തിച്ചേര്‍ന്നു. ഏഴ് ടാങ്കറുകളാണ് അന്ന് അതിലുണ്ടായിരുന്നത്.

Tags:    

Similar News