ജാര്‍ഖണ്ഡില്‍ നിന്നുള്ള രണ്ടാമത്തെ ഓക്‌സിജന്‍ എക്‌സ്പ്രസ് ലഖ്‌നോവിലെത്തി
ലഖ്‌നോ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന യുപിയിലേക്ക് രണ്ടാമത്തെ ഓക്‌സിജന്‍ എക്‌സ്പ്രസ് ടെയിന്‍ എത്തിച്ചേര്‍ന്നു. ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നിന്ന് ഓക്‌സിജന്‍ ട്രക്കുകളുമായി എത്തിയ ട്രയിനാണ് യുപിയിലെ ലഖ്‌നോവിലെത്തിയത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് യുപി. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച് യുപിയില്‍ 2,59,810 പേരാണ് രോഗത്തിന് ചികില്‍സ തേടുന്നത്.
യുപിയില്‍ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ജനങ്ങള്‍ മരിച്ചുവീഴുകയാണെന്ന് കഴിഞ്ഞ ദിവസം ബിജെപി എംപി മോഹന്‍ലാല്‍ ഗന്‍ജ് ട്വീറ്റ് ചെയ്തിരുന്നു.