ന്യൂഡല്‍ഹി; 2020 ഫെബ്രുവരിയില്‍ സംഘ്പരിവാര്‍ സംഘങ്ങള്‍ അഴിച്ചുവിട്ട ഡല്‍ഹി കലാപത്തില്‍ ആദ്യ വിധി പുറത്തുവന്നു. സംഘര്‍ഷങ്ങൡ പ്രതിചേര്‍ക്കപ്പെട്ട ദിനേശ് യാദവിന് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
73 വയസ്സുള്ള ഒരു വൃദ്ധയുടെ വീട് തകര്‍ക്കുകയും മോഷ്ടിക്കുകയും പരിസരപ്രദേശങ്ങളില്‍ കലാപത്തിന് ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ മാസം ഈ കേസില്‍ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
ആകെ 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.