ഉള്ളണം ഫിഷറീസ് അഴിമതി; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
രണ്ടാം ഘട്ടമായിട്ടാണ് റോഡ് ഉപരോധിച്ച് സമരം നടത്തിയത്
പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിലെ അഴിമതിക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഉള്ളണം മുണ്ടിയന്‍ കാവ് റോഡ് ആണ് ഉപരോധിച്ചത്.
2014ല്‍ പ്രഖ്യാപിച്ച ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയില്‍ കോടികളുടെ അഴിമതിക്കെതിരെ പരാതിപ്പെട്ടിട്ടും അന്വേഷണം പൂര്‍ത്തീകരിക്കാതെ നടപടി വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണന്ന് ഉപരോധസമരം ഉത്ഘാടനം ചെയ്ത എസ്ഡിപി.എ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. പദ്ധതി കൊണ്ട് വന്ന് മേനി നടിച്ചവര്‍ അഴിമതി നടന്നിട്ടും മിണ്ടാതിരിക്കുന്നത് സംശയം ജനിപ്പിക്കുകയാണ്. ഇതിന്റെ യഥാര്‍ത്ഥ്യം പറഞ്ഞവരെ കേസില്‍ കുടുക്കി ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. അഴിമതിക്കാരായ മുഴുവന്‍ ആളുകളേയും കണ്ടത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
നേരത്തെ ഉള്ളണം ഫിഷറീസ് ഓഫീസിന് മുന്നില്‍ എസ്ഡിപിഐ നില്‍പ്പ് സമരം നടത്തിയിരുന്നു.രണ്ടാം ഘട്ടമായിട്ടാണ് റോഡ് ഉപരോധിച്ച് സമരം നടത്തിയത്. സമരത്തിന് മുന്‍സിപ്പല്‍ നേതാക്കളായ അക്ബര്‍ പരപ്പനങ്ങാടി, അറഫാത്ത് ചെട്ടിപ്പടി സംസാരിച്ചു. മാമുക്കോയ ഉള്ളണം, ഷംലിക്ക് ഉള്ളണം, മുഹമ്മദ് കോയ ഉള്ളണം നേതൃത്വം നല്‍കി