മല്‍സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം: നേവി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ വിടവച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേവി ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്. കോസ്റ്റല്‍ പോലിസാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കോസ്റ്റല്‍ പോലിസാണ് കേസ് അന്വേഷിക്കുന്നത്.
നേവിയുടെ കയ്യില്‍നിന്ന് ലഭിച്ച തിരകള്‍ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ല. അതിനുശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത ലഭിക്കൂ.
സെപ്തബര്‍ 7ന് ഉച്ചയ്ക്കാണ് അല്‍ റഹ്മാന്‍ വള്ളത്തിലെ തൊഴിലാളി ആലപ്പുഴ അന്ധകരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യന്(70) കടലില്‍വച്ച് വെടിയേറ്റത്. ഇടത് ചെവിയിലാണ് ഉണ്ട പതിച്ചത്.
ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പരിശീലനത്തിനിടയിലാണ് സംഭവം. അതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.