കൊഴിഞ്ഞാമ്പാറയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 5 ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Update: 2021-07-28 10:23 GMT
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ എസ്ഡിപിഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 5 ആര്‍എസ്എസ് അക്രമികളെ പോലിസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത് (20), ഷൈജു(19), സുദര്‍ശന്‍ (20), വിജയന്‍ (20),അജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.


എലപ്പുള്ളി പട്ടത്തലച്ചി ലാന്‍ഡ് ലിങ്ക് കോളനിയില്‍ സക്കീര്‍ ഹുസൈനാണ് (28) വെട്ടേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 6.30ന് ഇരട്ടക്കുളത്തു വെച്ചായിരുന്നു ആക്രമണം. ബൈക്കില്‍ യാത്ര ചെയ്യവെ യാതൊരു കാരണവും കൂടാതെ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ് ക്രിമിനല്‍ സംഘം വാളുകള്‍ ഉപയോഗിച്ച് സക്കിര്‍ ഹുസൈനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൈപ്പത്തി അറ്റ നിലയിലാണുള്ളത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.




Tags:    

Similar News