വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ് മല്‍സരത്തിനിടെ ബാറ്റ് ഒടിഞ്ഞ് തലയില്‍ ഇടിച്ചു (വീഡിയോ)

Update: 2025-01-10 17:44 GMT

മെല്‍ബണ്‍: ബിഗ് ബാഷ് മല്‍സരത്തിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റു. സിഡ്‌നി തണ്ടര്‍ ക്യാപ്റ്റനായിരുന്ന വാര്‍ണര്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിന്റെ ബാറ്റ് ഒടിഞ്ഞ് തലയില്‍ കൊള്ളുകയായിരുന്നു. റിലേ മെറിഡിത്ത് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് വാര്‍ണറുടെ ബാറ്റ് ഒടിയുന്നത്. തകര്‍ന്ന കഷണം പിന്നിലേക്ക് വന്ന് വാര്‍ണറെ തലയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. വന്‍ അപകടമാണ് ഒഴിവായത്. കാര്യമായ പരിക്കേല്‍ക്കാതെ വാര്‍ണര്‍ രക്ഷപ്പെടുകയായിരുന്നു.


ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിനെതിരെ വാര്‍ണര്‍ 88 റണ്‍സ് നേടി ടോപ് സ്‌കോററായി. 66 പന്തില്‍ 88 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. വാര്‍ണര്‍ തിളങ്ങിയെങ്കിലും സിഡ്നി ആറ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.





Tags:    

Similar News