റൊണാള്‍ഡോയെ പിന്തുടര്ന്ന് വാര്‍ണര്‍; കൊക്ക കോളാ കുപ്പി ഒഴിവാക്കി
കുപ്പികള്‍ എടുത്ത് ഇത് മാറ്റാന്‍ സാധിക്കുമോ എന്ന് ചോദിച്ച് കൊണ്ടാണ് താരം കുപ്പികള്‍ ടേബിളിന് അടിയിലേക്ക് മാറ്റിയത്.
ദുബയ്: വാര്‍ത്താ സമ്മേളനത്തിനിടെ കൊക്ക കോളാ കുപ്പി ടേബിളില്‍ നിന്ന് മാറ്റി വച്ച് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരായ ലോകകപ്പിലെ ജയത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വാര്‍ണര്‍ വ്യത്യസ്തമായ ഒരു സംഭവം പുനരാവിഷ്കരിച്ചത്. തന്റെ മുമ്പില്‍ വച്ച രണ്ട് കോള കുപ്പികളാണ് താരം മാറ്റിവച്ചത്. ഇത് തല്‍സ്ഥാനത്ത് വയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടപ്പോള്‍ റൊണാള്‍ഡോയ്ക്ക് നല്ലതാണെങ്കില്‍ തനിക്കും നല്ലതാണെന്ന മറുപടി വാര്‍ണര്‍ നല്കി. പിന്നീട് താരം രണ്ട് കുപ്പികളും തല്‍സ്ഥാനത്ത് വയ്ക്കുകയായിരുന്നു. വാര്‍ത്താ സമ്മേളനത്തിന് എത്തിയ ഉടന്‍ കോളാ കുപ്പികള്‍ എടുത്ത് ഇത് മാറ്റാന്‍ സാധിക്കുമോ എന്ന് ചോദിച്ച് കൊണ്ടാണ് താരം കുപ്പികള്‍ ടേബിളിന് അടിയിലേക്ക് മാറ്റിയത്.
വാര്‍ണറുടെ സൂപ്പര്‍ ഇന്നിങ്സിന്റെ മികവിലാണ് ഓസിസ് സൂപ്പര്‍ 12ലെ രണ്ടാം ജയം നേടിയത്. യൂറോകപ്പ് മല്‍സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സമ്മാനമായ നിലപാട് പ്രകടിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് കോളയ്ക്ക് ബില്ല്യണ്‍ കണക്കിന് നഷ്ടം ഉണ്ടായിരുന്നു.