പ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടണം- എസ് ഡിപിഐ
കാക്കനാട്: എറണാകുളം കലക്ടറേറ്റ് ജീവനക്കാരനും സിപിഎം നേതാക്കളും സഹകരണ ബാങ്ക് ഡയറക്ടറുമടങ്ങുന്ന സംഘം പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപോര്‍ട്ട് പൂഴ്ത്തിവയ്ക്കുന്ന സര്‍ക്കാര്‍ നടപടി ഗുരുതര തെറ്റാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്ട് ആവശ്യപ്പെട്ടു. അടിയന്തരമായി അന്വേഷണ റിപോര്‍ട്ട് പുറത്തുവിടണം.
അന്വേഷണ റിപോര്‍ട്ട് ലഭിക്കാത്തതുകൊണ്ട് കലക്ടറേറ്റ് ജീവനക്കാരന്‍ വിഷ്ണു പ്രസാദിനെതിരെയുള്ള തുടര്‍നടപടി ജില്ലാ ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ റിപോര്‍ട്ട് ജില്ലാ ഭരണകൂടത്തിനു ലഭിച്ചിട്ടില്ലെന്നാണ് കലക്ടര്‍ പറയുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സഹായം ലഭിച്ച നിരവധി പേര്‍ സാങ്കേതിക പിഴവ് മൂലം ലഭിച്ച തുക തിരിച്ചടയ്‌ക്കേണ്ടിവന്നു. ഈ തുകയില്‍ നിന്നാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. അടിയന്തരമായി റിപോര്‍ട്ട് പുറത്തുവിടണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിനു എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.