കുഴൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വെള്ളം കയറിയ സ്ഥലങ്ങളിലെ ജാതിമരങ്ങള്‍ ഉണങ്ങുന്നു
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ വെള്ളം കയറിയ സ്ഥലങ്ങളിലെ ജാതിമരങ്ങള്‍ ഉണങ്ങുന്നു. 2018 ലെ പ്രളയത്തില്‍പോലും ഉണങ്ങാതിരുന്ന വലിയ ജാതിമരങ്ങളാണ് ഇപ്പോള്‍ നശിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കൃഷിവകുപ്പിന് ലഭിച്ചിട്ടില്ല. കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക അപേ ക്ഷകള്‍ കൃഷിഭവനില്‍ നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ വെള്ളം കയറി കിടന്ന കൃഷിയിടങ്ങളുടെയും വിളകളു ടെയും കണക്കുകള്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. കുഴൂരില്‍ വാഴകൃഷി നശിച്ച അന്‍പതോളം കര്‍ഷകരുടെ അപക്ഷകള്‍ കൃഷിഭവനില്‍ ലഭിച്ചിട്ടുണ്ട്. ഇനിയും അപേക്ഷകള്‍ ഉണ്ടാകുമെന്നും അടുത്ത ആഴ്ചയോടെയേ കൃഷിനാ ശത്തിന്റെ കണക്കുകള്‍ വ്യക്തമാകു എന്നുമാണ് സൂചന. പ്രളയത്തില്‍ നശി ക്കാതിരുന്ന ജാതിമരങ്ങള്‍ ഇപ്പോള്‍ ഉണങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് കൃഷി ഓഫിസര്‍ കെ അശ്വതി പറഞ്ഞു. പ്രളയത്തില്‍ ഇത്രയധികം ദിവസം ജാതിമരങ്ങള്‍ വെള്ളത്തില്‍ നില്‍ക്കേണ്ടി വന്നിരുന്നിരുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2018 ലെ പ്രളയത്തില്‍ വെള്ളം കൂടുതല്‍ കയറിയെങ്കിലും വേഗത്തില്‍ ഇറങ്ങിയിരുന്നു. ഈ വര്‍ഷം പലഭാഗത്തും രണ്ടാഴ്ച വരെയാണ് ജാതിമരങ്ങള്‍ വെള്ളത്തിലായത്. കുണ്ടൂര്‍, കൊച്ചുകടവ് പ്രദേശങ്ങളില്‍ ജാതിമരങ്ങളും വാഴകളും മാത്രമല്ല പുല്ലുവരെ കരിഞ്ഞ നിലയിലാണ്. രാസവസ്തുക്കള്‍ വെള്ളത്തിലൂടെ എത്തിയതാണോയെന്ന സംശയവും കര്‍ഷകര്‍ക്കുണ്ട്. 2018 ല്‍ കാതികുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും തള്ളിവിട്ട രാസമാലിന്യങ്ങളെ പോലെ ഇത്തവണയും വിട്ടിട്ടുണ്ടോയെന്നാണ് കര്‍ഷകരുടെ ആശങ്ക. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. മൈത്രയില്‍ വിതയത്തില്‍ എസ്തപ്പാനോസിന്റെ അഞ്ച് വലിയ ജാതി മരങ്ങളാണ് ഉണങ്ങിയിട്ടുള്ളത്. പതിനഞ്ചോളം ചെറിയ ജാതികളും ഉണങ്ങിയ നിലയിലാണ്.കൊച്ചുകടവ്, മേലാംതുരുത്ത് തുടങ്ങിയേടങ്ങളിലും ജാതിമരങ്ങള്‍ ഉണങ്ങി നശിക്കുകയാണ്. വാഴയും ജാതിയും പച്ചക്കറി തുടങ്ങിയവ നശിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. മാസങ്ങള്‍ക്ക് മുന്‍പ് വീശിയടിച്ച ചുഴലിക്കാറ്റില്‍ നശിച്ചതിന് പിന്നാലെയാണിപ്പോഴത്തെ നഷ്ടം. കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.