മുംബൈ: മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം മരണപ്പെട്ടവരുടെ എണ്ണം 149 ആയി ഉയര്‍ന്നു. കാണാതായ നൂറോളം പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കോലാപൂര്‍, സത്ര, സംഗ്ലി ജില്ലകളില്‍ പ്രളയം രൂക്ഷമാണ്. പ്രളയബാധിതമായ 6 ജില്ലകളില്‍ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, മരുന്നുകള്‍, വസ്ത്രം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഉടന്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതബാധിതരായ എല്ലാ ജില്ലകളിലും പ്രത്യേക എന്‍ഡിആര്‍എഫ് രീതിയിലുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബാങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.