പ്രളയം, ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാവാന്‍ എസ്ഡിപിഐ പ്രസിഡന്റിന്റെ ആഹ്വാനം

Update: 2020-08-07 07:06 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുന്നു. വയനാട്, ഇടുക്കി ജില്ലകളിലുള്‍പ്പെടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നു. ഡാമുകള്‍ പലതും തുറന്നുവിട്ടിരിക്കുന്നു. ഇതോടെ നദികളിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ശക്തമായ കാറ്റടിച്ച് മരങ്ങള്‍ കടപുഴകിയും വീടുകള്‍ക്ക് ഉള്‍പ്പടെ കനത്ത് നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ആഹ്വാനം ചെയ്തു.

അടിയന്തര സാഹചര്യം നേരിടുന്നതിന് രക്ഷാപ്രവര്‍ത്തനത്തിന് പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായിട്ടുണ്ട്. പ്രളയ സാധ്യത മുന്നില്‍ കണ്ട് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു.

ദുരിതാശ്വാസ, വളണ്ടിയര്‍ സേവനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

കെ എസ് ഷാന്‍. 9947374700

കോട്ടയം

ഇടുക്കി

എറണാകുളം

തൃശൂര്‍

പി ആര്‍ സിയാദ്. 9188839887

പാലക്കാട്

മലപ്പുറം

കോഴിക്കോട്

മുസ്ഥഫ കൊമ്മേരി 9847136340

വയനാട്

കണ്ണൂര്‍

കാസര്‍കോട്

കെ കെ അബ്ദുല്‍ ജബ്ബാര്‍ 9995733355 

Tags:    

Similar News