പാലക്കാട്: പറളി എക്‌സൈസ് കല്ലേക്കാട്, പത്തിരിപ്പാല, വെള്ളറോഡ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 35.5 ലിറ്റര്‍ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി. മദ്യം കൈവശം വച്ച വെള്ളറോഡ് സ്വദേശി പ്രദീപ് കുമാറിനെതിരെ കേസെടുത്തു. കൊവിഡ് നിയന്ത്രണം മറയാക്കി വ്യാപകമായി മദ്യം വില്‍പ്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. കല്ലേക്കാട് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ച ചാമക്കാട് സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
പറളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ അജിത്ത്, പ്രവന്റീവ് ഓഫീസര്‍മാരായ ജിഷു ജോസഫ്, പി എന്‍ സനില്‍, പ്രവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ പി അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.