അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ നില അതീവ ഗുരുതരം
ആരോഗ്യനില കൂടുതല്‍ വഷളായതായും ഇപ്പോള്‍ അബോധാവസ്ഥയിലാണ് അദ്ദേഹമെന്നും അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിയുടെ നില അതീവ ഗുരുതരം. ആരോഗ്യനില കൂടുതല്‍ വഷളായതായും ഇപ്പോള്‍ അബോധാവസ്ഥയിലാണ് അദ്ദേഹമെന്നും അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
കൊവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന് ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിക്കുകയായിരുന്നു. കൊവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ കാരണം നവംബര്‍ 2ന് ഗോഹട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (ജിഎംസിഎച്ച്) പ്രവേശിപ്പിച്ചതിനുശേഷം 86 കാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ നേതാവ് വെന്റിലേഷന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
തരുണ്‍ ഗോഗോയ് പൂര്‍ണമായും അബോധാവസ്ഥയിലാണെന്നും ഒന്നിലധികം അവയവങ്ങളുടെ തകരാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'മരുന്നുകളും മറ്റ് മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിന്റെ അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഡയാലിസിസിനും ശ്രമം നടത്തുന്നുണ്ട്. എന്നിരുന്നാലും, അടുത്ത 48-72 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്, സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.