യുപിയില്‍ ബിജെപി നേതാവായ മുന്‍ മന്ത്രി വീട്ടില്‍ മരിച്ച നിലയില്‍

തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നാണ് പോലിസിന്റെ നിഗമനം

Update: 2021-09-10 18:03 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവായ മുന്‍ മന്ത്രിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മാറാം തോമറിനെയാണ് (75) യുപിയിലെ ബാഗ്പതിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോമറിന്റെ മൊബൈല്‍ ഫോണും വീട്ടിലുണ്ടായിരുന്ന കാറും കാണാതായിട്ടുമുണ്ട്.


ടവല്‍ കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നാണ് പോലിസിന്റെ നിഗമനം. വെള്ളിയാഴ്ച രാവിലെയാണ് മരണ വിവരം പുറത്തറിയുന്നത്. ആത്മാറാം തോമറിന്റെ സഹോദരന്‍ രാവിലെ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.




Tags:    

Similar News